കറ്റാനം: ഇടതുസർക്കാർ ലക്ഷ്യമിടുന്ന നവകേരളം സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം നൽകുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി.എൻ.സീമ പറഞ്ഞു. നവംബർ 21, 22, 23 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, 'നവകേരളത്തിന്റെ സ്ത്രീ പ്രാതിനിധ്യം എന്ന വിഷയത്തിൽ ഭരണിക്കാവിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എൻ.സീമ. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളന സെമിനാർ കമ്മിറ്റി അദ്ധ്യക്ഷത ബിച്ചു.എക്സ്.മലയിൽ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലീല അഭിലാഷ്, സെക്രട്ടറി പ്രഭ മധു, സംസ്ഥാന കമ്മിറ്റിയംഗം സുശീല മണി, സന്ധ്യ രമേശ്, ജില്ലാ കമ്മിറ്റിയംഗങ്ങൾ എൻ.ഇന്ദിരാദാസ്, അഡ്വ. എസ്.സീമ, സാവിത്രി മധുകുമാർ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ആർ.ഷൈലജ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭരണിക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നൃത്തരൂപവും, തിരുവാതിരയും അരങ്ങേറി.