പൂച്ചാക്കൽ : ലഹരി. ലഹരിമുക്ത കേരളത്തിനായി ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌ക്കൂൾ മനുഷ്യച്ചങ്ങല തീർത്തു.
പി.ടി.എ പ്രസിഡന്റ് പി. ആർ.സുമേരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ദീബീഷ്, വാർഡ് മെമ്പർ ബി. ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് കെ.പോൾ,വാർഡ് മെമ്പർമാരായ ബി. ഷിബു, പ്രിയ ജയറാം, രതി നാരായണൻ,വിനോദ് കണ്ണാട്ട്, സ്‌കൂൾ മാനേജർ ആന്റോച്ചൻ മംഗലശ്ശേരി , സ്‌കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ജനജാഗ്രത സമിതി കൺവീനർ റെജി എബ്രഹാം,ചേർത്തല എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബെന്നി വർഗീസ്, എം. കെ ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.