vaya
മുതുകുളം പാർവതി അമ്മ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മയക്കുമരുന്നു വിരുദ്ധ സെമിനാർ കാർത്തികപ്പള്ളി താലൂക്ക് ഗ്രന്ഥശാല എക്‌സി. അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

മുതുകുളം: മുതുകുളം പാർവതി അമ്മ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മയക്കുമരുന്നു വിരുദ്ധ സെമിനാർ നടത്തി. പാർവതി അമ്മ ഗ്രന്ഥശാലയിലെ വിമുക്തി ക്ലബ് പ്രസിഡന്റും മുതുകുളം ഗ്രാമ പഞ്ചായത്തു മെമ്പറുമായ സുസ്‌മിത ദിലീപ് അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി താലൂക്ക് ഗ്രന്ഥശാല എക്‌സി.അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് പൊലീസ് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ നിസാർ പൊന്നാരേത്ത് മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ ക്ലാസെടുത്തു. പഞ്ചായത്തംഗം സി.വി.ശ്രീജ, ഗ്രന്ഥശാല പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ, സെക്രട്ടറി സുജൻ മുതുകുളം എന്നിവർ സംസാരിച്ചു.