ആലപ്പുഴ: മസ്റ്ററിംഗിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ഹെല്പ് ഡെസ്‌ക് ആലപ്പുഴ ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനം തുടങ്ങി. മസ്റ്ററിംഗ് സമയപരിധി ഒരു മാസം എന്നുള്ളത് ഏഴ് പ്രവൃത്തി ദിനമാക്കിക്കുറച്ച മാനേജ്‌മെന്റ് നടപടിയിൽ പെൻഷനേഴ്‌സ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു .ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് എ.ബഷീർ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ പ്രവർത്തനങ്ങൾ പരിപാടികൾ വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ജി.തങ്കമണി, ജില്ലാ ട്രഷറർ എ.പി.ജയപ്രകാശ്, കെ.ജെ.ആന്റണി, എം.പി.പ്രസന്നൻ, കെ .എം.സിദ്ധാർത്ഥൻ, എസ്.പ്രേംകുമാർ, എ.എസ്.പത്മകുമാരി, എം.ജെ.സ്റ്റീഫൻ, ഇ.എ.ഹക്കീം, എം.അബൂബക്കർ, കെ.ടി.മാത്യു, പി.കെ.നാണപ്പൻ, എ.പുഷ്പാംഗദൻ, എൻ.സോമൻ എന്നിവർ സംസാരിച്ചു.