ചേർത്തല: ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും മാതൃഭാഷാദിനാചരണവും സംഘടിപ്പിച്ചു.ഗുരുവരം സെമിനാർ ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ പ്രൊഫ.പി.എൻ.ഷാജി ഉദ്ഘാടനം ചെയ്തു. 'മലയാളം,മലയാളി മാറുന്ന പരിപ്രേക്ഷ്യത്തിൽ' എന്ന വിഷയത്തിൽ എഴുത്തുകാരനും മഹാത്മാഗാന്ധി സർവകലാശാല അദ്ധ്യാപകനുമായ ഡോ.ഹരികുമാർ ചങ്ങമ്പുഴ മുഖ്യപ്രഭാഷണം നടത്തി.അധികാര പ്രയോഗം ജനങ്ങളിലേക്ക് എത്തിക്കുന്നത് ഭാഷയിലൂടെയാണ്. അധികാരഭാഷയിൽ നിന്നും മാതൃഭാഷ പുറത്താകുമ്പോൾ അതിന് നിഗൂഢത കൈവരുന്നുവെന്ന് ഹരികുമാർ ചങ്ങമ്പുഴ അഭിപ്രായപ്പെട്ടു.മലയാളവിഭാഗം മേധാവി ടി.ആർ.രതീഷ് അദ്ധ്യക്ഷനായി.ഇന്ദുബാലചന്ദ്രൻ, എസ്.സുനിജ, പ്രയ പ്രിയദർശനൻ,ഡോ.വി.എസ്.ശ്രീജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച തിരുവാതിരകളി,വഞ്ചിപ്പാട്ട്, സംഘനൃത്തം തുടങ്ങിയ കലാപരിപാടികളും നടന്നു.