natakolsavam
മാന്നാറിൽ നടക്കുന്ന നാടകോത്സവം ഫ്രാൻസിസ് ടി.മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാറിൽ നടക്കുന്ന സർഗോത്സവ നാടകവേദിയിലും വൻ തിരക്ക്. നായർ സമാജം ഗേൾസ് സ്കൂൾ അങ്കണത്തിൽ മൂന്നുദിനം നീണ്ടു നിൽക്കുന്ന നാടകോത്സവം നാടക രചയിതാവ് ഫ്രാൻസിസ് ടി.മാവേലിക്കര ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ജി.വിവേക്, ജെബിൻ പി.വർഗീസ്, സലിം പടിപ്പുരയ്ക്കൽ, അനിൽ എസ്.അമ്പിളി, എസ്.ശാന്തിനി, എം.കെ. ശ്രീകുമാർ, കെ.എ. കരീം എന്നിവർ സംസാരിച്ചു.

ആദ്യ ദിവസം കൊല്ലം അസീസിയ തീയേറ്റേഴ്സിൻ്റെ 'ജലം' നാടകവും രണ്ടാം ദിവസമായ ഇന്നലെ ചങ്ങനാശേരി അണിയറ തിയേറ്റേഴ്സിന്റെ നാടകം 'നാലുവരിപ്പാത'യും അരങ്ങേറി. കൊച്ചി ചൈത്രധാര തിയേറ്റേഴ്സിന്റെ 'ഞാൻ' എന്ന നാടകത്തോടെ നാടകോത്സവത്തിന് ഇന്ന് തിരശീലവീഴും.