അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി നാർകോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ റാലി സ്കൂൾ മാനേജർ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിന്ദു സ്വാഗതം പറഞ്ഞു. സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ കോ ഓർഡിനേറ്റർ സുനിതയുടെ മേൽനോട്ടത്തിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രസംഗം, ഗാനങ്ങൾ, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു. ലഹരി പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടി, ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.