adarav
ചെങ്ങന്നൂർ പെരുമ സർഗ്ഗോത്സവത്തിൽ അമ്മ മലയാളത്തിൻ്റെ പ്രഥമ ചെങ്ങന്നൂരാദി പുരസ്കാരം പാട്ടുകാരി നഞ്ചിയമ്മയ്ക്ക് നൽകി സജി ചെറിയാൻ എം.എൽ.എ ആദരിക്കുന്നു

മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ നടക്കുന്ന സർഗോത്സവത്തിൽ അമ്മ മലയാളം പുരസ്ക്കാര ജേതാക്കളെ ആദരിച്ചു. പ്രഥമ ചെങ്ങന്നൂരാദി പുരസ്ക്കാരം നേടിയ ഗായിക നഞ്ചിയമ്മ, എഴുത്തുകാരൻ ഗോപി ബുധനൂർ എന്നിവരെയാണ് വേദിയിൽ സജി ചെറിയാൻ എം.എൽ.എ ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ഒ.എസ് ഉണ്ണികൃഷ്ണൻ, ജി.കൃഷ്ണകുമാർ, അഡ്വ.സുരേഷ് മത്തായി, ജി.വിവേക്, നിശികാന്ത്, ബി.ഷാജ്ലാൽ എന്നിവർ പങ്കെടുത്തു.