ചേർത്തല:ശ്രീനാരായണ കോളേജിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.യു.ജി.സി.മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ കൂടിക്കാഴ്ചക്കായി അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റ് രേഖകളും അവയുടെ പകർപ്പുമായി 4ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. അപേക്ഷകർ ഉന്നത വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.