ആലപ്പുഴ: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സൗഹൃദ ലീഡേഴ്‌സ് ക്യാമ്പ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ കൗൺസിലിംഗ് സെൽ ജില്ലാ കോ ഓർഡിനേറ്റർ ഡോ.സുനിൽ മർക്കോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ റീഗോ രാജു മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കോ ഓർഡിനേറ്റർ ഹസീന ബീവി, കൺവീനർമാരായ ശിഹാബുദ്ധീൻ, മിനി ജോസഫ്, നിഷ ആൻ ജേക്കബ്, പ്രിൻസിപ്പൽമാരായ പി.ജെ.യേശുദാസ് ജയലാൽ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് നാളെ സമാപിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ഹയർ സെക്കൻഡറി വിഭാഗത്തിലെ സൗഹൃദ ക്ലബിന്റെ ലീഡർമാരായ ഇരുന്നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.