അമ്പലപ്പുഴ: കഞ്ഞിപ്പാടം ദർശനം സാംസ്ക്കാരിക വേദിയുടെ ജില്ലാതല ക്വിസ് മത്സരം 12 ന് കഞ്ഞിപ്പാടം എൽ.പി.എസിൽ നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് മേപ്പുറത്ത് എം.എസ്. ചാക്കോ എവറോളിംഗ് ട്രോഫിയും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ കാഷ് അവാർഡുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 10 ന് വൈകിട്ട് 5 ന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് മത്സരങ്ങൾ നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 ടീമുകൾക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ. വിശദവിവരങ്ങൾക്ക് - എൻ.വി.വി വേകാനന്ദൻ (രക്ഷാധികാരി ) ഫോൺ - 9400483525.