ചേർത്തല: ഡോ.പല്പുവിന്റെ 159-ാം ജന്മദിനത്തോടനുബന്ധിച്ച് കണിച്ചുകുളങ്ങര യൂണിയനിൽ അനുസ്മരണ യോഗം നടന്നു. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, കൗൺസിലർമാരായ കെ.സോമൻ, കെ.സി.സുനീത്ബാബു, സിബി നടേശ്, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ, വനിതാസംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഇൻചാർജ് പി.എസ്.എൻ. ബാബു സ്വാഗതവും കൗൺസിലർ ഗംഗാധരൻ മാമ്പൊഴി നന്ദിയും പറഞ്ഞു.