ph
എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സംഘടിപ്പിച്ച ഡോ. പി. പല്പു ജന്മവാർഷിക ദിനാഘോഷം സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ നേതൃത്വത്തിൽ ഡോ. പി. പല്പുവിന്റെ 159-ാം ജന്മവാർഷികം ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ചന്ദ്രദാസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് അംഗങ്ങളായ എ.പ്രവീൺ കുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ പനയ്ക്കൽ ദേവരാജൻ, മുനമ്പേൽ ബാബു, വിഷ്ണു പ്രസാദ്, സംഘം രവി, വനിതാ സംഘം ഭാരവാഹികളായ സുഷമ, ഭാസുര മോഹൻ, സൗദാമിനി രാധാകൃഷ്ണൻ, അജിത അനിൽ, ശ്രീലത ശശി, ബിന്ദു സുരേഷ്, ഗോപകുമാരി സോമൻ, ഗീത, ഷീല മോഹനൻ, പുഷ്പ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.