 
ആലപ്പുഴ: വിമുക്ത ഭടൻമാർക്കുള്ള മദ്യം കാറിൽ കൊണ്ടുനടന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷൻ വാർഡിൽ കാക്കരിയിൽ വീട്ടിൽ അനീഷിനെയാണ് (40) ഏഴ് കുപ്പി മദ്യവുമായി എക്സൈസ് സംഘം ബീച്ച് റോഡിൽ ഇ.എസ്.ഐ ജംഗ്ഷന് സമീപത്തുനിന്ന് പിടികൂടിയത്. മദ്യം വിറ്റ 5,000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മുമ്പും അബ്കാരി കേസുകളിൽ പ്രതിയായിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജഗദീശൻ, പി.ടി.ഷാജി, എസ്.മധു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിലാൽ, ഷെഫീക്ക്, ജയദേവ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സൗമില എന്നിവരും പരിശോധനയിൽ പങ്കെടുത്തു.