photo
ആലപ്പുഴ നഗരസഭയ്ക്കുവേണ്ടി ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ എന്നിവർ മന്ത്രി എം.ബി. രാജേഷിൽ നിന്നു ആദരവ് ഏറ്റുവാങ്ങുന്നു

ആലപ്പുഴ: പ്രഥമ ഇന്ത്യൻ ശുചിത്വ ലീഗ് പുരസ്‌കാരം നേടിയ ആലപ്പുഴ നഗരസഭയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആദരവ് നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. വിവര വിജ്ഞാന വ്യാപന കാമ്പയിന്റെ സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനം നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് സ്വച്ഛതാ ലീഗ് കാമ്പയിനിൽ വിജയികളായ ആലപ്പുഴ, ഗുരുവായൂർ നഗരസഭകളെയാണ് ആദരിച്ചത്.

ആലപ്പുഴ നഗരസഭയ്ക്കുവേണ്ടി ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റോബർട്ട് ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം വെള്ളയമ്പലം കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്‌കരൻ, യൂണിസെഫ് സോഷ്യൽ പോളിസി ചീഫ് കെ.എൽ.റാവു, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യുട്ടീവ് ഡയറക്ടർ അറുമുഖൻ കാളിമുത്തു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ രാജമാണിക്യം, ശർമ്മിള മേരി ജോസഫ്, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ.വിജയൻ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്.ദിനേശൻ, വാർഡ് കൗൺസിലർ പാളയം രാജൻ, ശുചിത്വ മിഷൻ ദ്രവമാലിന്യ പരിപാലന ഡയറക്ടർ കെ.എസ്.പ്രവീൺ എന്നിവർ സംസാരിച്ചു.