ആലപ്പുഴ: ഗുരുധർമ്മ പ്രചാരണ സഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖലാ വാർഷികവും തിരഞ്ഞെടുപ്പും ആറിന് നടക്കും. ഉച്ചയ്ക്ക് 2.30ന് കണ്ണാടി ക്ഷീരസഹകര സംഘം ഹാളിൽ ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.ഡ.സലിം സംഘടന സന്ദേശം നൽകും. മണ്ഡലം പ്രസിഡന്റ് ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.
കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന്, എസ്.ഡി.രവി, വി.വി.ശിവപ്രസാദ്, എം.ആർ.ഹരിദാസ്, ഡി.ശിശുപാലൻ, സി.ആർ.റജി തുടങ്ങിയവർ പങ്കെടുക്കും.സെക്രട്ടറി വി.എം.തങ്കപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. മേഖല പ്രസിഡന്റ് പി.എം.മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ നന്ദി പറയും.