മാന്നാർ: നാടിന്റെ ഒരുമ വിളിച്ചറിയിക്കുന്ന ചെങ്ങന്നൂർ പെരുമ ചെങ്ങന്നൂർ മണ്ഡലത്തിന്റെ ഭാവി വികസനത്തിന്റെ തുടക്കമാണെന്നും ചെങ്ങന്നൂർ ലോകത്തോടൊപ്പം സഞ്ചരിച്ച് തുടങ്ങുകയാണെന്നും സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ പറഞ്ഞു.
ചെങ്ങന്നൂർ പെരുമയുടെ മാന്നാറിലെ സർഗ്ഗോത്സവം വേദിയിൽ പാട്ടുകാരി നഞ്ചിയമ്മക്കുള്ള പ്രഥമ ചെങ്ങന്നൂരാദി പുരസ്‌കാര സമർപ്പണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ സ്ഥല പരിമിതിമൂലം പരിപാടികൾ കാണാൻ കഴിയാതെ അനേകം ആളുകൾക്ക് മടങ്ങിപ്പോകേണ്ട സ്ഥിതി വന്നതിൽ വേദനയുണ്ടെന്നും അതെല്ലാം പരിഹരിച്ച് ഇന്ത്യയിലെ പ്രശസ്തരായ കലാപ്രതിഭകൾ പങ്കെടുക്കുന്ന 15 ദിവസത്തെ വിപുലമായ പരിപാടികളായിരിക്കും ഇനിയുള്ള ഓരോ വർഷവും നടത്തുകയെന്നും എം.എൽ.എ പറഞ്ഞു.