ആലപ്പുഴ: ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ച നവജാത ശിശുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ബാലക്ഷേമ സമിതി ചെയർപേഴ്‌സൺ ജി.വസന്തകുമാരി അമ്മയുടെ ഉത്തരവ് പ്രകാരം ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇതോടെ ശിശു പരിചരണ കേന്ദ്രത്തിൽ എട്ട് നവജാത ശിശുക്കളായി. അമ്മത്തൊട്ടിലിൽ 23ന് ലഭിച്ച കുഞ്ഞിന് ശരീരത്തിൽ ജലാംശം കുറവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.