മാരാരിക്കുളം: കാട്ടൂർ പുതിയ വീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലീസ ജപയജ്ഞവും ആഞ്ജനേയ ഹോമവും നടന്നു. ജപയജ്ഞത്തിന് ആലപ്പുഴ ദേശീയപാത അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ കെ.വി.അനിൽ കിള്ളിക്കാട്ട് ദീപം തെളിച്ചു. പ്രസിഡന്റ് എം.വി. രാജേന്ദ്രൻ, സെക്രട്ടറി പി.ഡി.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.