jala-gunanilavaram
ബുധനൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്‌ - കേരള, കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ ഏജൻസി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജലഗുണനിലവാര പരിശോധന പരിശീലനം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.പുഷ്പലത മധു നിർവ്വഹിക്കുന്നു

മാന്നാർ: ജൽജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്‌ - കേരള, കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ ഏജൻസി എന്നിവയുടെ ആഭിമുഖ്യത്തിൽ ബുധനൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരായ വനിതകൾക്ക് ജലഗുണനിലവാര പരിശോധന പരിശീലനം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.പുഷ്പലത മധു ഉദ്ഘാടനം നിർവഹിച്ചു. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്‌- കേരള നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ കോഓർഡിനേറ്റർമാരായ ശ്രീപ്രിയ അനീഷ്‌, കേശവൻ നമ്പൂതിരി, രാഹുൽ ദേവ്, ജെറിൻ ജോസഫ്, മരിയ തോമസ്, അർച്ചന എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജലനിധി ജൂനിയർ പ്രൊജക്ട് കമ്മിഷണർ എസ്‌.ഹഷിം ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു. ജൽജീവൻ മിഷൻ ബുധനൂർ ഗ്രാമപഞ്ചായത്ത്‌ കോ ഓർഡിനേറ്റർ റോഷി തോമസ് നന്ദി പറഞ്ഞു.