മാവേലിക്കര:കേരള നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന സാംബവ സമുദായ ആചാര്യൻ മഹാത്മ കാവാരികുളം കണ്ടൻ കുമാരന്റെ ജയന്തി ആചാര്യവർഷം 159 എന്ന പേരിൽ ആഘോഷിച്ചു. സാംബവ മഹാസഭ മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ മാങ്കാംകുഴി തഴക്കര പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ജന്മദിനാഘോഷ യാത്ര നടന്നു. മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരിക്കും ഡയറക്ടർ ബോർഡംഗം അമ്പിളി സുരേഷ് ബാബുവിനും സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ ചിറയിൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി മനോജ് മാങ്കാംകുഴി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, അഡ്വ.കോശി എം.കോശി, ഡോ.എ.വി.ആനന്ദരാജ്, യശോധരൻ, എം.ഡി.ശ്രീകുമാർ, വെട്ടിയാർ മണിക്കുട്ടൻ, സജി എസ്.പുത്തൻവിള, വെട്ടിയാർ വിജയൻ, വിനോദ് മാവേലിക്കര, ബിന്ദു സോമൻ, സുനിൽ പ്രധാനവിള, വത്സല റജി, റ്റി.കെ. രഞ്ജു, വിനോദ് മാറനാട്, ശശി ശില്പാലയം തുടങ്ങിയവർ സംസാരിച്ചു.