ആലപ്പുഴ : ലഹരിമുക്ത സമൂഹ നിർമ്മാണത്തിന് യൂണിയൻ തലത്തിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് പറഞ്ഞു. നവോത്ഥാന കേരള ശില്പികളിലൊരാളായ ഡോ. പി. പല്പുവിന്റെ ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എസ്. എസ്.അഭിലാഷ് കുമാർ, എസ്.അനിൽ രാജ്, ഡി.തമ്പാൻ, ബി.തുളസി, ആർ.രാജേഷ്, യൂത്ത് ജില്ല കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, സന്തോഷ്, യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്സൺ രേഖ സരേഷ് ,എംപ്ലോയി ഫോറം ചെയർമാൻ ഷിബു കൊട്ടക്കാട്ടശ്ശേരി കൺവീനർ രജിത്ത് ചുനക്കര ,യൂത്ത് യൂണിയൻ ഭാരവാഹികളായ മഹേഷ്, രാഹുൽ, യൂണിയൻ വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.