മാവേലിക്കര : ചെട്ടികുളങ്ങരയമ്മ പ്രവാസി സേവാസമിതിയും ജെറി ഓർത്തോ ഫൗണ്ടേഷനും മാവേലിക്കര പൊലീസ്, എക്‌സൈസ് എന്നിവരുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി. മറ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ആർ.രാജേഷ്‌കുമാർ അദ്ധ്യക്ഷനായി. പ്രവാസി സേവാസമി പ്രസിഡന്റ് ഡോ.നന്ദകുമാർ പിള്ള, ചെയർമാൻ ജിനേഷ് ബാലകൃഷ്ണപിള്ള, മാനേജർ പ്രൊഫ.വർഗീസ് ഉലുവത്ത്, ഹെഡ്മിസ്ട്രസ് ഷീബ വർഗീസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, ചെട്ടികുളങ്ങര സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഗോപൻ ഗോകുലം, ഡോ.ജെറി മാത്യു, ഷൈനി തോമസ്, വർഗീസ് പോത്തൻ, ജി.ബാബു, എക്‌സൈസ് സി.ഐ അനിൽകുമാർ, അഡി.എസ്.ഐ എബി, സന്തോഷ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു.