1
നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ നടത്തിയ സമരം ഡി.സി.സി മുൻ പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ നടത്തിയ സമരം ഡി.സി.സി മുൻ പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. നെൽവിത്ത് യഥാസമയം ലഭ്യമാക്കുന്നതിൽ കൃഷി വകുപ്പ് പരാജയപ്പെട്ടു. രണ്ടാം കൃഷിയുടെ നെല്ലിന്റെ വില 37 ദിവസമായിട്ടും നൽകിയിട്ടില്ല. പി.ആർ.എസ് ലോൺ നിറുത്തലാക്കിയ നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വലിയ വീടൻ അദ്ധ്യക്ഷനായി. സമരത്തിന് മുന്നോടിയായി മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് യു.ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു. അലക്സ് മാത്യു, ജോർജ്ജ് മാത്യു പഞ്ഞിമരം, സിബി മൂലംകുന്നം ചാക്കോ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.