photo
കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സൈബർ ജാഗരൂകത ബോധവത്കരണ ക്ലാസ് ആലപ്പുഴ സൈബർ സെൽ നോഡൽ ഓഫീസർ ഡിവൈ.എസ്.പി കെ.എൽ.സജിമോൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെയും ജില്ലാ സൈബർ പൊലീസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി സൈബർ ജാഗരൂകത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലപ്പുഴ സൈബർ സെൽ നോഡൽ ഓഫീസർ ഡിവൈ.എസ്.പി കെ.എൽ.സജിമോൻ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സൈബർ ലോകത്തിന്റെ അനന്ത സാദ്ധ്യതകളെയും ചതിക്കുഴികളെയും കുറിച്ച് സൈബർ സെൽ എ.എസ്.ഐ പി.പി. ജയകുമാർ ക്ലാസ് നയിച്ചു. സ്‌കൂൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ കോ ഓർഡിനേ​റ്റർ സിമി സുദർശനൻ സ്വാഗതവും വിദ്യാർത്ഥികളുടെ പ്രതിനിധി അപർണ ആർ.നായർ നന്ദിയും പറഞ്ഞു.സീനിയർ സിവിൽ പൊലീസ് ഓഫീസർ ജി.അശോകൻ, പി.ടി.എ പ്രസിഡന്റ് സി.പി.പ്രദീപ് എന്നിവർ സംസാരിച്ചു.