
മാന്നാർ: വെള്ളക്കെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നിത്തല സൗത്ത് കാരിക്കുഴി പുളിമൂട്ടിൽ സാറാമ്മ ജോസഫിന്റെ (കുഞ്ഞുമോൾ-60) മൃതദേഹമാണ്
വീടിനു സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. ഭർത്താവ്: ജോസഫ് തോമസ്. മക്കൾ: ബിബിൻ, ശാൽബിൻ.
സംസ്കാരം പിന്നീട്.