വള്ളികുന്നം:വളളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ മനുഷ്യശൃംഖല, പ്രതിജ്ഞ, റാലി ഉൾപ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ കെ.എൻ.അജിത്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം ബി.രാജലക്ഷ്മി, മുൻ അംഗം പി.പ്രകാശ്, പ്രോഗ്രാം ഓഫിസർ ജെ. ബിന്ദു, മുൻ പ്രോഗ്രാം ഓഫിസർ ഡോ.ജെ. ബദറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.