ചേർത്തല:ബോട്ടിൽ കയറാൻ താമസിച്ചെത്തിയത് മൂലം ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ മുല്ലശേരിയിൽ വി.ടി. ഷൈജു.
ജോലി സ്ഥലമായ പീരുമേട്ടിൽ പോകാനാണ് ഇന്നലെ വൈകിട്ട്, പീരുമേട് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ മുല്ലശ്ശേരിയിൽ വി.ടി.ഷൈജു മുഹമ്മ ബോട്ട് ജെട്ടിയിൽ എത്തിയത്. ജെട്ടിയിലെ വിശ്രമ കസേരയിൽ ഷൈജു അടുത്ത ബോട്ടും പ്രതീക്ഷിച്ച് കാത്തിരിക്കവേ പതിനഞ്ച് വയസ് തോന്നിക്കുന്ന പെൺകുട്ടി കായലിലേക്ക് ചാടുന്നതു കണ്ടു.ഓടിയെത്തിയ ഷൈജു കായലിൽ ചാടി പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. വെള്ളത്തിലേക്കുള്ള ചാട്ടത്തിനിടെ ഫോൺ,പഴ്സ് എന്നിവ ഷൈജുവിന് നഷ്ടമായി. തുടർന്ന് ഓട്ടോറിക്ഷയിൽ ഷൈജു തന്നെ കുട്ടിയെ മുഹമ്മ ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജന്റെ സഹോദരനാണ് ഷൈജു.