ചേർത്തല: സ്വകാര്യ ബസ് സ്റ്റാൻഡിന് കിഴക്ക് എ.എസ് കനാലിന് കുറുകെ പുതിയ ഇരുമ്പ് നടപ്പാലം നിർമ്മിക്കുന്നതിന് പണം അനുവദിച്ചതായി മന്ത്റി പി.പ്രസാദ് അറിയിച്ചു. എം.എൽ.എയുടെ 2022- 23 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 29.3 ലക്ഷം രൂപയാണ് അനുവദിച്ചത്. കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്ന പഴയ നടപ്പാലം പൊളിച്ചു നീക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി നടപ്പാലം എത്രയും വേഗം പൂർത്തിയാക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്റി അറിയിച്ചു.