 
മാന്നാർ : വർദ്ധിച്ച് വരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ പഞ്ചായത്തോഫീസിലെത്തി പ്രസിഡന്റിന് നിവേദനം നൽകി. മാന്നാർ നായർസമാജം ഹയർ സെക്കന്റഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളായ ദേവനാരായണനും ആതിരയുമാണ് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിക്ക് നിവേദനം നൽകിയത്. മാന്നാർ സാമൂഹ്യാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ്, മാന്നാർ ടൗൺ, പൊലീസ് സ്റ്റേഷൻ തുടങ്ങിയവിലേക്കുള്ള വഴികളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായർ സമാജം സ്‌കൂൾ അദ്ധ്യാപകരായ വി.കെ .ജയകുമാർ, നിത്യ, രേഖ എന്നിവരോടൊപ്പമാണ് വിദ്യാർത്ഥികൾ നിവേദനം നൽകാൻ എത്തിയത്.