k

കൃഷ്ണപുരം : 20 വർഷം കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് മെമ്പറും 5 വർഷം വൈസ് പ്രസിഡന്റും, ദീർഘകാലം കാപ്പിൽ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റും സി.പി..എം കൃഷ്ണപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ജയഭാരത് ഗ്രന്ഥശാലാ പ്രസിഡന്റും, കേരള കർഷകസംഘം ജില്ല കമ്മിറ്റി അംഗവുമായിരുന്ന, കൃഷ്ണപുരം ഞക്കനാൽ കൊച്ചു കളീക്കൽ നവനീതത്തിൽ, കെ.നാരായണപിള്ള (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്.ഭാര്യ: ലീലമ്മ പിള്ള. മക്കൾ:ലീന,രാജേഷ്,രാജശ്രീ.മരുമക്കൾ: വിജയകുമാർ, ജ്യോതി, ശ്രീകുമാർ.സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8 ന്.