ambala
വാഹനാപകടത്തിൽ മരിച്ച മത്സ്യ തൊഴിലാളി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറി മണ്ണേൽ ലക്ഷം വീട്ടിൽ രവീന്ദ്രന്റെ കുടുംബത്തിന് മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിട 10 ലക്ഷം രൂപ ധനസഹായം എച്ച്.സലാം എം.എൽ.എ കൈമാറുന്നു.

അമ്പലപ്പുഴ: വാഹനാപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സഹായ ധനം കൈമാറി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറി മണ്ണേൽ ലക്ഷം വീട്ടിൽ രവീന്ദ്രന്റെ കുടുംബത്തിനാണ് മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 10 ലക്ഷം രൂപ നൽകിയത്. 2021 ഓഗസ്റ്റ് 20 ന് തിരുവനന്തപുരം മുതലപ്പൊഴിയിൽ രവീന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. എച്ച് .സലാം എം .എൽ .എ രവീന്ദ്രന്റെ ഭാര്യ രമക്ക് സഹായ ധനം കൈമാറി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ .എസ്. സുദർശനൻ, ക്ഷേമനിധി ബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് ഓഫീസർ എ. വി .അനിത, ഫിഷറീസ് ഓഫീസർമാരായ ത്രേസ്യാമ്മ, എ. അനീഷ്, ജെ. ധനേഷ്, ഉമേഷ് കുമാർ എന്നിവർ പങ്കെടുത്തു.