 
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്ഷീര സംഗമംഎച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അദ്ധ്യക്ഷയായി. ക്ഷീര വികസന ഓഫീസർ വി. എച്ച്. സബിത,ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ,അംഗങ്ങളായ വി.അനിത, വി .ആർ. അശോകൻ, സതി രമേശ്, പഞ്ചായത്ത് അംഗം ശ്രീലേഖ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് അംഗം ബി .അൻസാരി, അസിസ്റ്റന്റ് ഡയറക്ടർമാരായ എൽ. സുസ്മിത, എം. ഷഫീന എന്നിവർ സംസാരിച്ചു.സീനിയർ വെറ്റിറിനറി സർജൻ ഡോ. മേരി ലീഷി, ക്ഷീര വികസന ഓഫീസർ ആശ, ഡയറി ഫാം ഇൻസ്ട്രക്ടർ സലീല എന്നിവർ പങ്കെടുത്തു.