കൊച്ചി: പാസ്പോർട്ട് സംബന്ധിച്ച പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ (പി.സി.സി) തിരക്ക് പരിഹരിക്കുന്നതിന് നാളെ (ശനിയാഴ്ച) ആലപ്പുഴ, ആലുവ, കൊച്ചി, കോട്ടയം, തൃശൂർ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കുമെന്ന് റീജിയണൽ പാസ്‌പോർട്ട് ഓഫീസർ അറിയിച്ചു. കൊച്ചി ഓഫീസിന്റെ പരിധിയിൽ താമസിക്കുന്നവർ നവംബർ 5ന് അപ്പോയിൻമെന്റ് എടുത്ത് അതത് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ എത്തണം.