ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ ഡി​.സി​.സി​യുടെ നേതൃത്വത്തി​ൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി​. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുമ്പിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളം ഉണ്ടായി. കളക്ടറേറ്റിന്റെ പ്രധാനകവാടത്തിൽ സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ തള്ളി താഴെയിട്ട് അതിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം കളക്ടറേറ്റിന് മുന്നിലുണ്ടായിരുന്നു. ബാരിക്കേഡി​ന് മുകളിൽ കയറിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് മാറ്റാൻ ശ്രമിച്ചതും വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. സമരം എ.ഐ.സി.സി സെക്രട്ടറി പി​.സി​.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, എം.ജെ.ജോബ്, അഡ്വ. ജോൺസൺ എബ്രഹാം, സി.കെ.ഷാജി മോഹൻ, അഡ്വ. ഇ.സമീർ, എൻ.രവി, എസ്.ശരത്ത്, ഡോ.നെടുമുടി ഹരികുമാർ, ഡോ. കെ.എസ്.മനോജ്, ജോൺ തോമസ്, അഡ്വ. കെ.ആർ.മുരളീധരൻ, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, ബാബു ജോർജ്ജ്, അഡ്വ.പി.ജെ.മാത്യു, അഡ്വ.വി.ഷുക്കൂർ, ബിന്ദു ബൈജു, എം.രവീന്ദ്രദാസ്, സജി ജോസഫ്, എസ്.സുബാഹു, ടി.വി.രാജൻ, കെ.വി.മേഘനാദൻ, സുനിൽ ജോർജ്ജ്, കെ.ഗോപകുമാർ, ബി.രാജലക്ഷ്മി, രാജൻ ചെങ്കിളിൽ, ജേക്കബ് തമ്പാൻ, എം.ബി.സജി, ശ്രീദേവി രാജൻ, സജി കുര്യോക്കോസ്, കെ.ഉമേശൻ, അഡ്വ.ജി.മനോജ്കുമാർ,കെ.എസ്.അഷ്‌റഫ്, സി.വി.മനോജ്കുമാർ, സിറിയക് ജേക്കബ്, എൻ.ചിദംബരൻ, ടി.എ.ഹാമിദ്, പി.ഉണ്ണികൃഷ്ണൻ, എ.ജെ.ഷാജഹാൻ, കെ.രാജേന്ദ്രൻ, ഹരിപ്രകാശ്, കെ.ഗോപൻ, സി.വി.രാജീവ്, വി.കെ.സോവ്യർ, തോമസ്ചാക്കോ, അവിനാശ് ഗംഗൻ, ശ്രീജിത്ത് പത്തിയൂർ എന്നിവർ സംസാരിച്ചു.

സംസ്ഥാനം ഗുരുതരപ്രതിസന്ധിയിൽ : പി.സി.വിഷ്ണുനാഥ്

ആലപ്പുഴ: ആന്ധ്രയിൽ നിന്നുമുള്ള അരിലഭ്യത അനിശ്ചിതത്വത്തിലായതിനാൽ സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. എം.എൽ.എ പറഞ്ഞു.

പൊതുവിപണയിൽ വില ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസം പകരേണ്ട സിവിൽ സപ്ലൈസിന്റെ പ്രവർത്തനം അവതാളത്തിലാണ്. അനുബന്ധ നിത്യോപയോഗ സാധനങ്ങൾക്കും വില ഉയരുന്ന സാഹചര്യമാണ്. ജനം ബുദ്ധി മുട്ടുമ്പോൾ മുഖ്യമന്ത്രി - ഗവർണർ പോരടിയിൽ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.