 
ചാരുംമൂട്: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചാരുംമൂട് മേഖലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി സംഘടനാ നേതാക്കൾക്ക് സ്വീകരണവും ആദരവും നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാജു അപ്സര, ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര തുടങ്ങിയ നേതാക്കൾക്കാണ് സ്വീകരണവും ആദരവും നൽകിയത്. യൂണിറ്റിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വേണു കൊപ്പാറ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വർഗീസ് വല്ലാക്കൻ യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ, റഷീദ് ബ്രദേഴ്സ്, എബി അലീന,എ.എച്ച്.എം ഹുസൈൻ, വി.എം. മുസ്തഫാ റാവുത്തർ, ഗിരീഷ് അമ്മ, ജി. മണിക്കുട്ടൻ, എബ്രഹാം പറമ്പിൽ ,സുരേഷ് മുഞ്ഞിനാട്ട്, യൂണിറ്റ് സെക്രട്ടറി വിജയൻ ലക്ഷ്മി, വേണ ഗോപാലക്കുറുപ്പ്, , അയ്യപ്പൻ പിള്ള , രാജൻ താമരക്കുളം, മുഹമ്മദ് ഇക്ബാൽ, ഷിബു കരിവേലിൽ, ഷഹനാസ് കണ്ടത്തിൽ, ബാബു നന്ദനം എന്നിവർ സംസാരിച്ചു.