ആലപ്പുഴ :കേരള ആരോഗ്യ സർവകലാശാലയുടെ സൗത്ത് സോൺ ഫുട്ബാൾ മത്സരത്തിൽ വിജയിച്ച തിരുവന്തപുരം ആയുർവേദ കോളേജ് വിദ്യാർത്ഥികളെ കൂട്ടംകൂടി മർദ്ദിച്ച
ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ നടപടി കായിക ലോകത്തിന് അപമാനമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി. കളിയിൽ പരാജയപ്പെട്ടതിന് കായികമായി നേരിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി. ലീന ,സംസ്ഥാന ജനറൽ സെക്രട്ടറി ഡോ,കെ.സി. അജിത് കുമാർ എന്നിവർ ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആയുർവേദ കോളേജ് വിദ്യാർത്ഥികളെ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.