മാന്നാർ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നിരണം ഭദ്രാസനം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 120-ാമത് ദുഃഖറോനാ പെരുന്നാൾ പരുമല സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ദൈവാലയത്തിൽ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 6 ന് സന്ധ്യാനമസ്ക്കാരം, ധൂപപ്രാർത്ഥന. നാളെ രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരം, 8.30 ന് യൂഹാന്നോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, 9.30 ന് റാസ. ദൈവാലയത്തിൽ നിന്നും ആരംഭിച്ച് സെെക്കിൾ ജംഗ്ഷനിൽ നിന്ന് വടക്കോട്ട് തിരിച്ച് തിരികെ ദൈവാലയത്തിൽ എത്തിച്ചേരുന്നു. 10.45 ന് ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടത്തുമെന്ന് ഭദ്രാസനം സെക്രട്ടറി ഫാ.എം.ജെ.ഡാനിയേൽ, ഇടവക വികാരി ഫാ.സേവോറിയോസ് തോമസ് എന്നിവർ അറിയിച്ചു.