l
സർവ്വോദയമിത്രമണ്ഡലംഗാന്ധിയൻ ദർശന വേദി നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ സംസാരിക്കുന്നു.

ആലപ്പുഴ: ഒരു ഭാഗത്ത് കൂടി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സർക്കാർ പരിപാടികൾ യാന്ത്രികമായി മുന്നോട്ടു നീങ്ങുമ്പോൾ മറുഭാഗത്ത് കൂടുതൽ മദ്യഷാപ്പുകളും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുന്ന സർക്കാർ സമീപനം സർക്കാരിന്റെ ഇരട്ട മുഖത്തെയാണ് സൂചിപ്പിക്കുന്നത് . പഴവർഗങ്ങളിൽ നിന്നും കിഴങ്ങ് വർഗങ്ങളിൽ നിന്നും മദ്യം ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാർ എങ്ങനെ ലഹരി വിമുക്ത കേരളം സൃഷ്ടിക്കുമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.സർവോദയ മിത്ര മണ്ഡലം ഗാന്ധിയൻ ദർശന വേദി സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നേതൃയോഗത്തിൽ സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം .ഇ. ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു .സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി എം.ഡി.സലീം ,മിത്രമണ്ഡലം ജില്ലാ പ്രസിഡന്റ് പി.എ.കുഞ്ഞുമോൻ,മിത്ര മണ്ഡലം ജില്ലാ സെക്രട്ടറി ആശ കൃഷ്ണാലയം, പി.എൽ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.