ഹരിപ്പാട്: എസ്.എൻ.ഡി.പി. യോഗം കാർത്തികപ്പള്ളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും യൂണിയന്റെ ആദ്യസെക്രട്ടറിയും സ്വാതന്ത്യസമരസേനാനിയും വൈക്കം സത്യാഗ്രഹസമര പോരാളിയും മദ്യവർജ്ജനസമരനായകനുമായ ഹരിപ്പാട് മാധവൻവക്കീലിന്റെ 72-ാമത് ചരമവാർഷികം ഇന്ന് യൂണിയന്റെ നേതൃത്വത്തിലും തേവലപ്പുറത്ത് കുടുംബയോഗത്തിന്റേയും 375 -ാം നമ്പർ തുലാംപറമ്പ് ശാഖായോഗത്തിന്റേയും താമല്ലാക്കൽതെക്ക് മാധവൻ വക്കീൽ മെമ്മോറിയൽ യു.പി.സ്‌കൂളിന്റേയും 302-ാംനമ്പർ താമല്ലാക്കൽതെക്ക് ശാഖായോഗത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും. കാർത്തികപ്പള്ളി യൂണിയൻ ഓഫീസിൽ രാവിലെ 7.30 ന് പുഷ്പാർച്ചനയും തുടർന്ന് 8 ന് മാധവൻവക്കീൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് യൂണിയൻ ശാഖാ ഭാരവാഹികൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.10ന് താമല്ലാക്കൽ 302-ാം നമ്പർ ശാഖായോഗത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും അനുസ്മരണസമ്മേളനവും അന്നദാനവും നടക്കും.