വളളികുന്നം: വള്ളികുന്നം പഞ്ചായത്തിൽ ഓൺലൈൻ തകരാർ കാരണം അപേക്ഷകൾ കെട്ടി കിടക്കുന്നതും പുതിയ അപേക്ഷകൾ സ്വീകരിക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പഞ്ചായത്തുതലത്തിൽ ജനങ്ങൾക്കു ലഭിക്കേണ്ട വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ, സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് ആണെന്നിരിക്കെ വെബ്‌സൈറ്റ് തകരാറിലാകുന്നതാണു ആശങ്കയിലാക്കുന്നത്. ജീവനക്കാർ അധിക സമയം ജോലി ചെയ്തത് പ്രശ്നം പരിഹരിക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് പറഞ്ഞു.