 
അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് 13-ാം വാർഡ് ചള്ളിത്തോപ്പിൽ രാജേഷിനെ (29) കല്ലുകൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ.പുന്നപ്ര പുതുവൽ വീട്ടിൽ സഫീർ (22) നെയാണ് പുന്നപ്ര പൊലീസ് ബാംഗ്ലൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ 19 ന് പുന്നപ്ര സുനാമി കോളനി പരിസരത്തു വച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം എറണാകുളത്തേക്കു പോയ പ്രതി പൊലീസ് എറണാകുളത്തെത്തിയതറിഞ്ഞ് ബാംഗ്ലൂരിലേക്ക് കടന്നു കളയുകയായിരുന്നു.എസ്.ഐ അജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ, സി.പി.ഒ ജിനൂപ് എന്നിവരാണ് സഫീറിനെ ബാംഗ്ലൂരിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രാജേഷ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്.