a

മാവേലിക്കര- സി.ഐ.ടി.യു മാവേലിക്കര ഏരിയ പ്രസിഡന്റും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ മാവേലിക്കര കൊറ്റാർകാവ് കവറാട്ട് വീട്ടിൽ അഡ്വ.പി.എസ് ജയകുമാർ (72) നിര്യാതനായി. മാവേലിക്കര കോടതിയിലെ അഭിഭാഷകനായിരുന്നു. സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, ടൗൺ ലോക്കൽ സെക്രട്ടറി, മാവേലിക്കര ബാർ അസോസിയേഷൻ പ്രസിഡന്റ്, നരസഭ കൗൺസിലർ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സ്റ്റേറ്റ് കൗൺസിൽ അംഗം, മാവേലിക്കര കോ ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റ്, കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, മാവേലിക്കര സർവീസ് സഹകരണ സംഘം എ 323 പ്രസിഡന്റ്, കൊറ്റാർകാവ് 78-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹി, കൊറ്റാർകാവ് ശ്രീബുദ്ധ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് , ആറാട്ടുകടവ് പള്ളിയോട സ്വീകരണ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല. മക്കൾ: സൂര്യ ജയകുമാർ, അരുൺ ജയകുമാർ. മരുമക്കൾ: ഡോ.ഹരികുമാർ, രാഖി.