a
പ്രൊഫ.ആര്‍.നരേന്ദ്രപ്രസാദിന്റെ ചരമവാർഷിക ആചരണത്തോട് അനുബന്ധിച്ച് പല്ലാരിമംഗലം ശാസ്താംകുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

മാവേലിക്കര : സിനിമ നടൻ, നിരൂപകൻ, സാഹിത്യകാരൻ, അധ്യാപകൻ എന്നീ നിലകളിൽ നിറഞ്ഞു നിന്നിരുന്ന പ്രൊഫ.ആർ.നരേന്ദ്രപ്രസാദിന്റെ 19ാം ചരമവാർഷികാചരണം നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തെക്കേക്കര പല്ലാരിമംഗലം ശാസ്താംകുളങ്ങരയിൽ നടന്നു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റ് അഡ്വ.ജോൺസൺ ജോസഫ് അദ്ധ്യക്ഷനായി. എ.ആർ രാജരാജവർമ്മ സ്മാരകം സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, സദാശിവൻ പിള്ള, അഡ്വ.ടി.കെ.പ്രസാദ്, ഗോപകുമാർ വാത്തികുളം, ജയദേവ്, സാം പൈനുമൂട്, ആർ.അജയൻ, രമണി ഉണ്ണിക്കൃഷ്ണൻ, എസ്.ശ്രീകുമാർ, ഹരിദാസ് പല്ലാരിമംഗലം, വിജയപ്രകാശ്, അഡ്വ.ശ്രീപ്രിയ എന്നിവർ സംസാരിച്ചു. അഡ്വ.ആർ.ശ്രീനാഥ് സ്വാഗതം പ​റഞ്ഞു.