മാവേലിക്കര: ആലപ്പുഴ റവന്യൂ ജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐറ്റി മേളക്ക് മാവേലിക്കരയിൽ തുടക്കമായി. ബോയ്‌സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്നും നാളെയും മാവേലിക്കര ഗവ.ഗേൾസ്, ബോയ്‌സ്, ബി.എച്ച്, മറ്റം സെന്റ്‌ ജോൺസ് എന്നീ സ്‌കൂളുകളിലായാണ് മേള നടക്കുന്നത്. ഇന്ന് മത്സരങ്ങളും നാളെ പ്രദർശനവും നടക്കും.
ഇന്ന് രാവിലെ 10ന് ഉദ്ഘാടനവും 5ന് ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനവും നടക്കും.