മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി ഏബ്രഹാം മാർ എപ്പിഫാനിയോസ് ചുമതല ഏറ്റെടുത്തു. തഴക്കര തെയോ ഭവൻ അരമനയിൽ എത്തിച്ചേർന്ന ഏബ്രഹാം മാർ എപ്പിഫാനിയോസിനെ മുൻ സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് സ്വീകരിച്ചു. മാവേലിക്കര തെയോ ഭവൻ അരമനയിൽ നടന്ന സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ കണ്ണനാംകുഴി, ഫാ.കെ.പി.വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം സൈമൺ കൊമ്പശേരിൽ, വൈദീക സംഘം സെക്രട്ടറി ഫാ.വി.തോമസ്, ഭദ്രാസന സണ്ടേസ്കൂൾ ഡയറക്ടർ റോയി ശാമുവൽ എന്നിവർ സംസാരിച്ചു .