ചേർത്തല:കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര സമർപ്പണവും സർവ്വമത സമ്മേളനവും 5ന് നടക്കും.വൈകിട്ട് 6ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി ഗോപുരസമർപ്പണം നിർവഹിക്കും.6.30ന് നടക്കുന്ന സർവമത സമ്മേളനത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷനാകും.സച്ചിതാനന്ദസ്വാമി ഉദ്ഘാടനം ചെയ്യും.ഫാ.മാത്യു ചന്ദ്രംകുന്നേൽ,ഷിഹാബുദ്ദീൻ ഹസനി,എരമല്ലൂർ ഉഷേന്ദ്രൻ തന്ത്റി എന്നിവർ പ്രഭാഷണം നടത്തും.തുടർന്ന് മുടിയാട്ടക്കളം.