ചേർത്തല: ജിക്ക ശുദ്ധജല വിതരണ പദ്ധിയുടെ പ്രധാന പൈപ്പ്ലൈനിൽ ചമ്മനാട് ഭാഗത്ത് രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനാൽ ഇന്നും നാളെയും എഴുപുന്ന,അരൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം പൂർണമായി മുടങ്ങും. ചോർച്ച പരിഹരിക്കുന്നതുവരെ വയലാർ,പട്ടണക്കാട്,കടക്കരപ്പള്ളി,തുറവൂർ,കുത്തിയതോട് എന്നീ പഞ്ചായത്തുകളിൽ ജലവിതരണം ഭാഗീകമായും മുടങ്ങും.