അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി. പുന്നപ്ര അറവുകാട് പ്രിയാ സ്റ്റുഡിയോ ഉടമ അനിലാണ് പഴ്സ് തിരികെ നൽകിയത്.മണ്ണഞ്ചേരി തച്ചം വീട്ടിൽ അമ്പാടി ഉദയകുമാറിന്റെ പഴ്സാണ് കപ്പക്കട പത്തിൽപ്പാലത്തിന് സമീപം നഷ്ടപ്പെട്ടത്.കടകളിൽ സാധനങ്ങൾ വിൽക്കുന്നതിനിടെ നഷ്ടപ്പെട്ട പഴ്സ് അനിലിന് ലഭിച്ചു. കളഞ്ഞുകിട്ടിയ പഴ്സ് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിന്റെ സാന്നിധ്യത്തിൽ അമ്പാടിക്ക് തിരികെ നൽകി.