k
ജില്ലാ സിവിൽ സർവീസ് കായിക മേള സംഘടിപ്പിച്ചു.

ആലപ്പുഴ: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സിവിൽ സർവീസ് കായിക മേള സംഘടിപ്പിച്ചു. എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു കായിക മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പി.കെ.ഉമാനാഥൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് അംഗംടി.ജയമോഹൻ, ബിനു കുര്യൻ, ജസ്റ്റിൻ തോമസ്, ബിജു വിശ്വപ്പൻ, എം.ബി.മനോജ്,രാജി മോൾ, ജെറോം എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എൻ.പ്രദീപ് കുമാർ സ്വാഗതവും കേരളാ സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ അംഗം കെ.കെ.പ്രതാപൻ നന്ദിയും പറഞ്ഞു.